കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. അറസ്റ്റിലായി 41ാം ദിവസമാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസിൽ ഏറ്റവും വേഗത്തിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് തന്ത്രി. ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപം എന്നിവയിൽ നിന്നും സ്വർണം അപഹരിച്ച കേസുകളിലാണ് കോടതി നടപടി. തന്ത്രി എന്ന നിലയിലുള്ള ഇടപെടലുകൾ മാത്രമാണ് ശബരിമലയിൽ നടത്തിയതെന്നും സ്വർണാപഹരണത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് കണ്ഠര് രാജീവർ കോടതിയിൽ വാദിച്ചത്. എന്നാൽ, സ്വർണക്കൊള്ളയിൽ തന്ത്രിക്ക് മുഖ്യപങ്കുണ്ടെന്നാണ് പ്രത്യേക [&Read More
Tags :Kandararu Rajeevaru
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവർക്കെതിരെ നിർണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി). തന്ത്രിക്കും കുടുംബാംഗങ്ങൾക്കും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ വൻ നിക്ഷേപമുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സമർപ്പിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. തന്ത്രിയുടെ പേരിൽ മാത്രം 2.05 കോടി രൂപയുടെ നിക്ഷേപമുണ്ട്. ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയും നിക്ഷേപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക സ്രോതസുകൾ സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കി. തന്ത്രിയുടെ ജാമ്യാപേക്ഷയെ എസ്‌ഐടി ശക്തമായി [&Read More
വന്‍ പോലീ സന്നാഹത്തില്‍ കണ്ഠര് രാജീവരുടെവീട്ടിൽ എസ്‌ഐടി പരിശോധന; പോറ്റിയുമായുള്ള ഇടപാടിന്റെ വിവരങ്ങൾ
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) പരിശോധന. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ അതീവ സുരക്ഷയോടെയാണ് സംഘമെത്തിയത്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണ് എസ്‌ഐടി പ്രധാനമായും അന്വേഷിക്കുന്നത്. മൂന്ന് മണിയോടെയാണ് എസ്‌ഐടി സംഘം പൊലീസ് അകമ്പടിയോടെ തന്ത്രിയുടെ വീട്ടിലേക്ക് എത്തിയത്. വീട്ടിൽ ഈ സമയം കണ്ഠരുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. എട്ടുപേരടങ്ങിയ എസ്‌ഐടി സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. ഇന്നലെ ഉച്ചയോടെയാണ് [&Read More
പുലര്‍ച്ചെ മുതല്‍ ചോദ്യം ചെയ്യല്‍; പോറ്റിയുമായുള്ള ബന്ധത്തില്‍ വീണു-ഒടുവില്‍ തന്ത്രി കണ്ഠര് രാജീവര്
തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വഴിത്തിരിവ്. ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് തന്ത്രിയെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം വിളിപ്പിച്ചു വരുത്തിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി കടുപ്പിച്ചത്. കേസില്‍ തന്ത്രിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ [&Read More