‘എന്റെ പാട്ട് അക്രമത്തിന്റെ ആയുധമാക്കരുത്’; ഇറാനെതിരെയുള്ള ആക്രമണ ദൃശ്യങ്ങളിൽ തന്‍റെ ഗാനം ഉപയോഗിച്ചതിൽ
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക ആക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തന്റെ പ്രശസ്തമായ ഗാനം ഉപയോഗിച്ച വൈറ്റ് ഹൗസിന്റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി പ്രമുഖ പോപ് ഗായിക കാത്തി പെരി. തന്റെ ഹിറ്റ് ഗാനമായ ‘ഫയർവർക്ക്’ സോഷ്യൽ മീഡിയ വീഡിയോയിൽ ഉൾപ്പെടുത്തിയതിനെതിരെയാണ് താരം ശക്തമായി അപലപിച്ച് രംഗത്തെത്തിയത്. “ഇത് ഞാൻ അംഗീകരിക്കില്ല, എനിക്ക് വളരെ ദേഷ്യമുണ്ട്, എന്നോട് ആരും ചോദിച്ചില്ല, ഞാൻ ഇത് ഒരിക്കലും ക്ഷമിക്കില്ല. നാശത്തിന്റെയും അക്രമത്തിൻ്റെയും ആയുധമായി എൻ്റെ ഗാനത്തെ മാറ്റുന്നത് അംഗീകരിക്കില്ല” എന്ന് കാത്തി എക്സിൽ [&Read More