തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്ക്ക്(എസ്‌ഐആര്‍) ശേഷമുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 24,80,503 പേരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 2,54,42,352 വോട്ടര്‍മാരാണുള്ളത്. കരട് പട്ടികയുടെ അച്ചടിച്ച പതിപ്പ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കുകള്‍: മരിച്ചവര്‍: 6,49,885 കണ്ടെത്താനാകാത്തവര്‍: 6,45,548 സ്ഥലം മാറിയവര്‍: 8,21,622 പേര് പരിശോധിക്കാം, പരാതികള്‍ നല്‍കാം കരട് [&Read More