27/01/2026

Tags :KeralaGoldRate

Business

സ്വർണം കൂതിപ്പ് തുടരുന്നു; പവന് 1,02,680 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ക്രിസ്മസ് ദിനത്തിലെ വർധനവിന് പിന്നാലെ ഇന്നും വില ഉയർന്നതോടെ സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,02,680 രൂപയായി. ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 12,835 രൂപയായി. ഡിസംബർ മാസം തുടക്കം മുതൽ സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. [&Read More

Kerala

എൻ്റെ പൊന്നേ…! ലക്ഷം തൊട്ട് സ്വർണം

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കടന്നു. ഇന്ന് രാവിലെ പവന് 1,01,600 രൂപയായാണ് വില ഉയര്‍ന്നത്. ഗ്രാമിന് 12,700 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ 99,840 രൂപയിലെത്തിയ സ്വര്‍ണവില ഒറ്റ ദിവസം കൊണ്ട് 1,760 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ആഭരണങ്ങള്‍ക്ക് 1.13 ലക്ഷം കടക്കും നിലവിലെ നിരക്കനുസരിച്ച് ഒരു പവന്‍ ആഭരണം വാങ്ങണമെങ്കില്‍ കുറഞ്ഞത് 1.13 ലക്ഷം രൂപയെങ്കിലും നല്‍കേണ്ടി വരും. സ്വര്‍ണവിലയ്ക്ക് പുറമെ [&Read More