തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയും കൃഷി വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനെതിരെ വിചാരണ കോടതിയിൽ നിർണായക സാക്ഷിമൊഴി. അപകടത്തിന് തൊട്ടുപിന്നാലെ ശ്രീറാമിനെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ കൈകളിൽ രക്തം പുരണ്ടിരുന്നതായി സാക്ഷി തിരുവനന്തപുരം നാലാം അഡിഷനൽ സെഷൻസ് കോടതിയിൽ മൊഴി നൽകി. പി.ഡബ്ല്യു.ഡി ഓഫിസ് വാച്ച്മാനും കേസിലെ അഞ്ചാം സാക്ഷിയുമായ മിഥുൻ തോമസാണ് കോടതിയിൽ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.അപകടം നടന്ന ദിവസം താനും സുഹൃത്തായ അനിൽകുമാറും പി.ഡബ്ല്യു.ഡി ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. വാഹനം [&Read More