കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകട കേസിലെ മുഖ്യപ്രതി സുഹൈലിനെ (19) സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി കോടതി തള്ളി. അങ്കമാലി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് സംയുക്ത എംകെയാണ് കാക്കനാട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹരജി തള്ളിയത്. 18 മുതൽ 21 വയസ്സുവരെയുള്ള തടവുകാരെ പാർപ്പിക്കുന്ന ബോർസ്റ്റൽ സ്കൂളിൽ പ്രതിയെ പാർപ്പിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നുമായിരുന്നു അധികൃതരുടെ ആവശ്യം. എന്നാൽ വാദങ്ങൾ വിശദമായി പരിശോധിച്ച കോടതി [&Read More