28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Kolkata Knight Riders

Cricket

ഒടുവില്‍ ബിസിസിഐ ഇടപെടല്‍; മുസ്തഫിസുറഹ്മാനെ ടീമില്‍നിന്നു പുറത്താക്കാന്‍ കെ.കെ.ആറിന് നിര്‍ദേശം

മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ഐ.പി.എല്ലിനെയും ബാധിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആര്‍) ഒന്‍പത് കോടിയെറിഞ്ഞ് ടീമിലെത്തിച്ച ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ ബി.സി.സി.ഐ ഫ്രാഞ്ചൈസിക്ക് നിര്‍ദേശം നല്‍കി. 2026 ഐ.പി.എല്‍ സീസണിലേക്കുള്ള ലേലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് കെ.കെ.ആര്‍ മുസ്തഫിസുറിനെ സ്വന്തമാക്കിയത്. എന്നാല്‍, ടൂര്‍ണമെന്റ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തെ റിലീസ് ചെയ്യാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ സുപ്രധാന ഇടപെടല്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ [&Read More

Cricket

‘ഷാരൂഖ് ഖാന്‍ രാജ്യദ്രോഹി; സിനിമകള്‍ ബഹിഷ്‌ക്കരിക്കണം’-ബംഗ്ലാദേശ് താരം മുസ്തഫിസുറഹ്മാനെ ടീമിലെടുത്തതില്‍ വിമര്‍ശനവുമായി ഹിന്ദു

ലഖ്‌നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ടീമിലെടുത്തതില്‍ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(കെകെആര്‍) ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു സന്യാസി. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ആസ്ഥാനമായുള്ള തുളസി പീഠത്തിന്റെ സ്ഥാപകനായ ജഗദ്ഗുരു രാമഭദ്രാചാര്യയാണ് ഷാരൂഖ് ഖാനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചു രംഗത്തെത്തിയത്.‘ഷാരൂഖ് ഖാന്‍ ഒരു രാജ്യദ്രോഹിയാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ അവിടെയുള്ള ഒരു കളിക്കാരനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് അംഗീകരിക്കാനാവില്ല. ഷാരൂഖ് ഖാന്റെ സിനിമകള്‍ ആളുകള്‍ ബഹിഷ്‌കരിക്കണം,’ എന്നും രാമഭദ്രാചാര്യ ആവശ്യപ്പെട്ടു. ഷാരൂഖിനെതിരെ പ്രതിഷേധം [&Read More

Sports

ബൈ ബൈ റസല്‍; ഐ.പി.എല്‍ കളി മതിയാക്കി വിന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍

കിങ്സ്റ്റണ്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറും വിന്‍ഡീസ് താരവുമായ ആന്ദ്രെ റസല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐ.പി.എല്‍.) നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത സീസണിനായുള്ള താരലേലത്തിന് മുന്നോടിയായി ടീം മാനേജ്മെന്റ് റസലിനെ റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ഈ അപ്രതീക്ഷിത പ്രഖ്യാപനം. കെ.കെ.ആര്‍ പരിശീലക സംഘത്തിലോ മെന്റര്‍ പദവിയിലോ താരം തുടരുമെന്നാണു വിവരം. (Read More