‘നാട്ടിൽ ഹിന്ദുത്വം പറയും; ദുബൈയിൽ ചെന്ന് മക്കളെ പർദ ഉടുപ്പിക്കും’-കൃഷ്ണകുമാറിനെതിരെ സംഘ്പരിവാർ സൈബറാക്രമണം
ന്യൂഡൽഹി: യുഎഇയിലെ പള്ളി സന്ദർശനത്തിനിടെ മക്കൾ പർദ ധരിച്ചതിന്റെ പേരിൽ ബിജെപി നേതാവിനും നടനുമായ കൃഷ്ണകുമാറിനെതിരെ സംഘ്പരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളുടെ സൈബർ ആക്രമണം. കൃഷ്ണകുമാറിനെ ബിഹാർ ടൂറിസം മന്ത്രിയാക്കിയാണ് വിദ്വേഷ പ്രചാരണം. ഹിന്ദുത്വവാദിയായ കൃഷ്ണകുമാർ ഗൾഫിലെത്തിയപ്പോൾ മക്കളെ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ‘എക്‌സ്’ പ്ലാറ്റ്ഫോമിൽ ആക്രമണം നടക്കുത്. ‘ഹിന്ദുത്വ നൈറ്റ്’ എന്ന എക്‌സ് ഹാൻഡിലാണ് കൃഷ്ണകുമാറും മക്കളും അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്റ് മോസ്‌കിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച് ആദ്യം രംഗത്തെത്തിയത്. ‘ഇതാണ് [&Read More