04/03/2026
[fontresizer_tawhidurrahmandear_widget]

Tags :KuldeepSengar

India

ഉന്നാവ് ബലാത്സംഗക്കേസ്: കുല്‍ദീപ് സെന്‍ഗാറിന് ജാമ്യം നല്‍കിയ ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്‌റ്റേ അനുവദിച്ചത്. ഇതോടെ സെന്‍ഗാര്‍ ജയിലില്‍ തന്നെ തുടരും. സെന്‍ഗാറിന്റെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ജാമ്യം നല്‍കിയ നടപടിയെ ‘ഭയാനകം’ എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വിശേഷിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് [&Read More

India

സിബിഐയുടെ എതിര്‍പ്പും ജീവന്‍ അപകടത്തിലെന്ന ഇരയുടെ വെളിപ്പെടുത്തലും തള്ളി കോടതി; കുല്‍ദീപ് സെന്‍ഗര്‍

ന്യൂഡൽഹി: സിബിഐയുടെ മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടു; എയിംസ് അധികൃതരുടെ പരാതികൾ ഫലം കണ്ടില്ല. ഒടുവിൽ, ഉന്നാവോയിലെ ഇരയുടെ കണ്ണീരിനെക്കാൾ കോടതി വിലകൽപ്പിച്ചത് കുൽദീപ് സിംഗ് സെൻഗർ പുറത്തുകഴിച്ച 23 ദിവസത്തെ ‘നല്ല നടപ്പിന്’. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിട്ടും, സെൻഗറിന് അനുകൂലമായി വിധി വന്നതിന്റെ പശ്ചാത്തലം ഇപ്പോള്‍ നിയമവൃത്തങ്ങളിൽ ചർച്ചയാകുകയാണ്. ‘എന്റെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാണ്’ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് ഇരയായ പെൺകുട്ടി കോടതിയിൽ പറഞ്ഞത് സ്വന്തം ജീവനെക്കുറിച്ചുള്ള ഭയമായിരുന്നു. കേസിന്റെ നാൾവഴികളിൽ തന്റെ അച്ഛനെയും [&Read More