22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Kuttipuram Panchayath

Kerala

റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുപ്പ് വിജയം; മലപ്പുറത്ത് പഞ്ചായത്തംഗം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മലപ്പുറം: കുറ്റിപ്പുറത്ത് ഗ്രാമപഞ്ചായത്തംഗത്തെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം പഞ്ചായത്തംഗം അഹമ്മദ് കുട്ടി ചെമ്പിക്കലാണ് ട്രെയിൻ തട്ടി മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം. വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ലോക്കോ പൈലറ്റ് നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ച അഹമ്മദ് കുട്ടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയുമാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.Read More