പയ്യന്നൂർ: സി.പി.എം പയ്യന്നൂർ ഏരിയ കമ്മിറ്റിയെ പിടിച്ചുലച്ച ഫണ്ട് വിവാദത്തിലും ഭൂമി ഇടപാടിലും നിലപാട് കടുപ്പിച്ച് വി. കുഞ്ഞികൃഷ്ണൻ. ടി.ഐ മധുസൂദനൻ എം.എൽ.എയ്ക്കും മറ്റ് പാർട്ടി നേതാക്കൾക്കും ഭൂമി ഇടപാടിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോ തന്റെ കൈവശമുണ്ടെന്ന് കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി. സെന്റിന് വെറും നാല് ലക്ഷം രൂപ മാത്രം വിലയുള്ള തണ്ണീർത്തടം 18.45 ലക്ഷം രൂപയ്ക്ക് സഹകരണ സ്ഥാപനത്തെക്കൊണ്ട് വാങ്ങിപ്പിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. വിദേശത്ത് വെച്ച് ഇടനിലക്കാരും എം.എൽ.എയും പങ്കെടുത്ത വിരുന്നിന്റെ ചിത്രം താൻ [&Read More