ന്യൂഡൽഹി:എപ്സ്റ്റീൻനെ കണ്ടത് സമാധാന ചർച്ചകളുടെ ഭാഗമായാണെന്നും അയാളുടെ ഇടപാടുകളിൽ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്നും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ലോക്‌സഭയിൽ രാഹുൽ ഗാന്ധി ഉന്നയിച്ച എപ്സ്റ്റീൻ ഫയൽസ് ആരോപണങ്ങളെ അദ്ദേഹം ശക്തമായി തള്ളിക്കളഞ്ഞു. ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് ക്രിമിനൽ ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റിയൂട്ട് പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് താൻ എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. കൃത്യമായി പറഞ്ഞാൽ മൂന്നോ നാലോ തവണ മാത്രമാണ് ഇത്തരത്തിൽ കൂടിക്കാഴ്ചകൾ [&Read More