കണ്ണൂർ: പിലാത്തറയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ടാങ്കർ ഇടിച്ചുകയറി തീയേറ്റ് രണ്ടു പേർ മരിച്ചു. തകരാറിലായ മരം കയറ്റിവന്ന ലോറി റോഡരികിൽ നിർത്തി പരിശോധിച്ച് കൊണ്ടിരുന്ന മെക്കാനിക്കും ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. നിയന്ത്രണം വിട്ടെത്തിയ ടാങ്കർ ലോറി ഇരുവരും നിന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചതിന് തൊട്ടുപിന്നാലെ വാഹനങ്ങൾക്ക് തീപിടിച്ചതാണ് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചത്.Read More