‘ആര്യ രാജേന്ദ്രന്റെ വിജയം മംദാനിക്ക് ആവേശമായി, ന്യൂയോർക്ക് മേയറാകാനുള്ള ശ്രമം തുടങ്ങിയത് അങ്ങനെ’
തിരുവനന്തപുരം: ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനിയെയും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായി ഉപമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രായം കുഞ്ഞ മേയറായി ആര്യാ രാജേന്ദ്രന്‍ അധികാരമേറ്റപ്പോള്‍ ട്വിറ്ററില്‍ അഭിവാദ്യം ചെയ്യുകയും അതില്‍ ആവേശം കൊള്ളുകയും ചെയ്ത നേതാവാണ് മംദാനിയെന്ന് ഗോവിന്ദന്‍ പറഞ്ഞു. അന്ന് ആര്യയെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ന്യൂയോര്‍ക്ക് മേയറാകാനുള്ള ശ്രമങ്ങള്‍ക്ക് മംദാനി തുടക്കമിട്ടതെന്നും അദ്ദേഹം പറഞ്ഞു. ‘ആര്യാ രാജേന്ദ്രന്‍ എന്ന ചെറുപ്പക്കാരി, കേരളത്തിന്റെ തലസ്ഥാന പട്ടണത്തിലെ കോര്‍പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അഭിവാദ്യം [&Read More