ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാണിക്കാൻ സാധിക്കുമെന്നും, യന്ത്രങ്ങളുടെ നിയന്ത്രണമുള്ള ‘സോഴ്സ് കോഡിന്റെ’ ഉടമസ്ഥാവകാശം ആർക്കാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് എംപി മനീഷ് തിവാരി ലോക്‌സഭയിൽ. ശീതകാല സമ്മേളനത്തിനിടെ ഇവിഎം സുരക്ഷയും തെരഞ്ഞെടുപ്പ് സുതാര്യതയും സംബന്ധിച്ച അതീവ ഗൗരവമുള്ള വിഷയങ്ങളാണ് അദ്ദേഹം സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇവിഎമ്മുകൾ പൂർണ്ണമായും സുരക്ഷിതമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം തിവാരി തള്ളി. ഹാക്ക് ചെയ്യാനോ കൃത്രിമം കാണിക്കാനോ സാധിക്കാത്ത ഒരു സാങ്കേതികവിദ്യയും ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യയ്ക്ക് [&Read More