മസ്ജിദുല്‍ ഹറമിന്റെ മുകള്‍ നിലയില്‍നിന്ന് താഴേക്ക് ചാടി യുവാവ്; അത്ഭുതകരമായി രക്ഷിച്ച് സെക്യൂരിറ്റി
മക്ക: വിശുദ്ധ ദേവാലയമായ മസ്ജിദുല്‍ ഹറം കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി യുവാവ്. മുകള്‍ നിലയില്‍ നിന്ന് മതാഫിലേക്ക് (കഅബയെ വലം വെക്കുന്ന സ്ഥലം) ചാടിയ ഇയാളെ സുരക്ഷാ ജീവനക്കാരനാണ് അത്ഭുതകരമായി രക്ഷിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുകള്‍ നിലയില്‍ നിന്ന് ഒരാള്‍ താഴേക്ക് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍, ഇയാള്‍ തറയില്‍ പതിക്കുന്നതിന് മുന്‍പ് പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ചാടിയ യുവാവിനും ഉദ്യോഗസ്ഥനും പരിക്കേറ്റു. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും [&Read More