27/01/2026

Tags :Media Ban

Sports

ലോകകപ്പിൽ ബംഗ്ലാദേശിന് ഇരട്ട പ്രഹരം; ടീമിന് പിന്നാലെ 100-ലധികം മാധ്യമപ്രവർത്തകർക്കും വിലക്ക്!

ധാക്ക: ഈ വർഷത്തെ ടി20 ലോകകപ്പിൽ ബംഗ്ലാദേശ് ടീമിനെ ഒഴിവാക്കിയതിന് പിന്നാലെ പുതിയ വിവാദം. ടൂർണമെന്റ് റിപ്പോർട്ട് ചെയ്യാൻ അപേക്ഷിച്ച നൂറിലധികം ബംഗ്ലാദേശ് മാധ്യമപ്രവർത്തകർക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അക്രഡിറ്റേഷൻ നിഷേധിച്ചു. അടുത്ത മാസം ഏഴ് മുതൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടൂർണമെന്റിൽ നിന്ന് ബംഗ്ലാദേശി മാധ്യമപ്രവർത്തകരെ പൂർണ്ണമായും ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. ബംഗ്ലാദേശിൽ നിന്നുള്ള 130 നും 150 നും ഇടയിൽ മാധ്യമപ്രവർത്തകർ അക്രഡിറ്റേഷനായി അപേക്ഷിച്ചിരുന്നതായി ബിസിബി മീഡിയ കമ്മിറ്റി ചെയർമാൻ അംസാദ് ഹൊസൈൻ വെളിപ്പെടുത്തി. [&Read More