ഓസീസ് ഇതിഹാസത്തിന്‍റെ ആ ‘അജയ്യ’ റെക്കോര്‍ഡും തകര്‍ത്ത് കോഹ്ലി; സച്ചിനെയും പിന്നിലാക്കി കുതിപ്പ്
ബെംഗളൂരു: വിരാട് കോഹ്‌ലി റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നത് തുടരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹിക്കായി 77 റൺസ് നേടിയതോടെ, ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിയെന്ന അപൂർവ്വ നേട്ടം ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. അമ്പത് ഓവർ ക്രിക്കറ്റിലെ ഏറ്റവും പഴയ ലോക റെക്കോർഡുകളിൽ ഒന്നാണ് ഇതോടെ തകർക്കപ്പെട്ടത്. ഓസ്‌ട്രേലിയയുടെ ഇതിഹാസ ഫിനിഷർ മൈക്കൽ ബെവൻ പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന റെക്കോർഡാണ് കോഹ്‌ലി മറികടന്നത്. കുറഞ്ഞത് 5,000 റൺസ് നേടിയ താരങ്ങളുടെ [&Read More