17/06/2026
[fontresizer_tawhidurrahmandear_widget]

Tags :Middle East Geopolitics

World

‘ഇറാനെ ആക്രമിച്ചില്ലെങ്കിൽ യുഎസിന്‍റെ പ്രതിച്ഛായ തകരും; ദുർബലരാണെന്ന് ആളുകള്‍ കരുതും’; യുദ്ധത്തിന് നിർബന്ധിച്ച്

തെൽ അവീവ്: ഇറാനെതിരെ അമേരിക്കയെ ആക്രമണത്തിന് നിർബന്ധിച്ച് ഇസ്രയേൽ. ഇറാൻ ഉയർത്തുന്ന ഭീഷണികൾക്കും പ്രകോപനങ്ങൾക്കും മറുപടിയായി സൈനിക നടപടി സ്വീകരിച്ചില്ലെങ്കിൽ, അത് അമേരിക്കയുടെ ദൗർബല്യമായി മേഖലയിൽ വ്യാഖ്യാനിക്കപ്പെടുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാഷങ്ടണിൽ രഹസ്യസന്ദർശനം നടത്തിയ ഇസ്രയേൽ സൈനിക മേധാവി മേജർ ജനറൽ ഇയാൽ സമീർ, പെന്റഗൺ ഉന്നതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആശങ്ക പങ്കുവെച്ചതെന്നാണു വിവരം. ഇറാൻ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നതും, ‘അമേരിക്കയ്ക്ക് മരണം’ എന്ന് പാർലമെന്റിൽ മുദ്രാവാക്യം വിളിക്കുന്നതും കണ്ടില്ലെന്ന് [&Read More

Main story

ഹൂത്തികള്‍ക്കെതിരെ സൊമാലിലാന്‍ഡ് താവളമാക്കാന്‍ ഇസ്രയേല്‍; ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് ഹൂത്തികള്‍

സന്‍ആ: ഇസ്രയേലിനെതിരെ ആക്രമണ മുന്നറിയിപ്പ് നല്‍കി വീണ്ടും ഹൂത്തികള്‍. ആഫ്രിക്കന്‍ മുനമ്പിലെ തന്ത്രപ്രധാന പ്രദേശമായ സൊമാലിലാന്‍ഡില്‍ ഇസ്രയേല്‍ സൈനിക സാന്നിധ്യം ഉണ്ടായാല്‍ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് യമനിലെ ഹൂത്തി വിമതരുടെ മുന്നറിയിപ്പ്. ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂത്തിയാണ് ടെലിവിഷന്‍ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയത്. ചെങ്കടലിലെ ഹൂത്തികളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ സൊമാലിലാന്‍ഡില്‍ സൈനിക താവളം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹൂത്തികളുടെ പ്രതികരണം. ‘സൊമാലിലാന്‍ഡിലോ മറ്റെവിടെയെങ്കിലുമോ ഇസ്രയേലിന്റെ സാന്നിധ്യം കണ്ടാല്‍, അത് ഞങ്ങളുടെ സൈന്യത്തിന്റെ നിയമപരമായ [&Read More