പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. രണ്ടാഴ്ചയിലേറെയായി ജയിലിൽ കഴിയുകയായിരുന്ന രാഹുൽ ഈ ഉത്തരവോടെ പുറത്തിറങ്ങും. ഡിജിറ്റൽ തെളിവുകളുടെ വിശ്വാസ്യതയിൽ പ്രോസിക്യൂഷൻ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് വിധി പറയുന്നത് കഴിഞ്ഞ ദിവസം കോടതി മാറ്റിവെച്ചിരുന്നത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അതേസമയം, എംഎൽഎയ്‌ക്കെതിരെയുള്ള ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ വിശദമായ വാദം കേൾക്കുന്നത്. രാഹുൽ [&Read More