’30 കോടി സാധാരണക്കാരുടെ ചില്ലിക്കാശാണ് ഉറ്റമിത്രത്തിന്റെ കീശ നിറയ്ക്കാന്‍ മോദി നല്‍കുന്നത്’; വിമര്‍ശനവുമായി
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായുള്ള ബന്ധത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. പൊതുമേഖലാ സ്ഥാപനങ്ങളായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി), എസ്.ബി.ഐ തുടങ്ങിയവയെ ഉപയോഗിച്ച് ഒരു പ്രത്യേക കോര്‍പ്പറേറ്റ് ഗ്രൂപ്പിന് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ‘എക്‌സ്’ പോസ്റ്റിലൂടെ ആരോപിച്ചു. ‘ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറിന്റെ (ഡി.ബി.ടി) യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഇന്ത്യയിലെ സാധാരണക്കാരല്ല, മറിച്ച് മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്. എല്‍.ഐ.സി പ്രീമിയം അടയ്ക്കുന്നതിനായി ഓരോ ചില്ലിക്കാശും മിച്ചം വെക്കുന്ന ഒരു സാധാരണ ശമ്പളക്കാരായ [&Read More