28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Modi Adani controversy

India

’30 കോടി സാധാരണക്കാരുടെ ചില്ലിക്കാശാണ് ഉറ്റമിത്രത്തിന്റെ കീശ നിറയ്ക്കാന്‍ മോദി നല്‍കുന്നത്’; വിമര്‍ശനവുമായി

ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പുമായുള്ള ബന്ധത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്ത്. പൊതുമേഖലാ സ്ഥാപനങ്ങളായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (എല്‍.ഐ.സി), എസ്.ബി.ഐ തുടങ്ങിയവയെ ഉപയോഗിച്ച് ഒരു പ്രത്യേക കോര്‍പ്പറേറ്റ് ഗ്രൂപ്പിന് വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം ‘എക്‌സ്’ പോസ്റ്റിലൂടെ ആരോപിച്ചു. ‘ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറിന്റെ (ഡി.ബി.ടി) യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഇന്ത്യയിലെ സാധാരണക്കാരല്ല, മറിച്ച് മോദിയുടെ അടുത്ത സുഹൃത്തുക്കളാണ്. എല്‍.ഐ.സി പ്രീമിയം അടയ്ക്കുന്നതിനായി ഓരോ ചില്ലിക്കാശും മിച്ചം വെക്കുന്ന ഒരു സാധാരണ ശമ്പളക്കാരായ [&Read More

India

അദാനിയെ കടക്കെണിയിയില്‍നിന്ന് രക്ഷിക്കാന്‍ മോദി? എല്‍ഐസിയില്‍ നിന്ന് 32,760 കോടി നിക്ഷേപിക്കാന്‍ നീക്കമെന്ന്

ന്യൂഡല്‍ഹി: യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുടുങ്ങി കടക്കെണിയിലായ ഗൗതം അദാനിയെ രക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍നിന്ന്(എല്‍ഐസി) ഏകദേശം 32,760 കോടി രൂപ നിക്ഷേപം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അദാനിയുടെ നിയന്ത്രണങ്ങളിലുള്ള കമ്പനികളില്‍ എല്‍ഐസിയെക്കൊണ്ട് 390 കോടി ഡോളര്‍ നിക്ഷേപിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ പദ്ധതി. ഇതിന്റെ ആദ്യഘട്ട നിക്ഷേപങ്ങള്‍ തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസിലെ കേസിനു പിന്നാലെ കടക്കെണിയിലായതിനു പുറമെ, ദീര്‍ഘകാലമായി വായ്പകള്‍ നല്‍കുന്ന [&Read More