ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. നാളെ രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രി മാധ്യമങ്ങളുമായി സംവദിക്കുന്നത്. പാര്‍ലമെന്റ് വളപ്പില്‍ വെച്ചായിരിക്കും വാര്‍ത്താസമ്മേളനം നടക്കുക. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ് പ്രവേശനമുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണുന്നതിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. സമ്മേളനത്തിലെ സര്‍ക്കാര്‍ നിലപാടുകളും രാജ്യത്തെ പ്രധാന വിഷയങ്ങളും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചേക്കും. എസ്‌ഐആര്‍, വോട്ട് കൊള്ള, ചെങ്കോട്ട സ്ഫോടനം, ഡല്‍ഹി [&Read More