ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദക്ഷിണ കൊറിയൻ യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച എയർപോട്ട് ജീവനക്കാരൻ പിടിയിലായി. എയർ ഇന്ത്യ എസ്എടിഎസിലെ ഗ്രൗണ്ട് സ്റ്റാഫ് അംഗമായ മുഹമ്മദ് അഫാൻ അഹമ്മദാണ് (25) അറസ്റ്റിലായത്. സുരക്ഷാ പരിശോധനയുടെ മറവിലായിരുന്നു അതിക്രമം. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ രണ്ടാം നമ്പർ ടെർമിനലിൽ വെച്ചാണ് സംഭവം നടന്നത്. നാട്ടിലേക്ക് മടങ്ങാനായി വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബോർഡിംഗ് പാസ് പരിശോധിച്ച പ്രതി, അവരുടെ ലഗേജിൽ പ്രശ്‌നമുണ്ടെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ബാഗിൽ നിന്ന് ബീപ്പ് ശബ്ദം കേൾക്കുന്നുണ്ടെന്നും അതിനാൽ [&Read More