ന്യൂഡൽഹി: അനധികൃത വാതുവെപ്പ് ശൃംഖലയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഡൽഹിയിലെ റാപ്പിഡോ ബൈക്ക്ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലൂടെ എട്ട് മാസത്തിനുള്ളിൽ 331.36 കോടി രൂപയുടെ നിക്ഷേപം നടന്നതായി ഇഡി സ്ഥിരീകരിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒരു ഡ്രൈവറുടെ അക്കൗണ്ടിലേക്ക് 2024 ഓഗസ്റ്റ് 19 നും 2025 ഏപ്രിൽ 16 നും ഇടയിൽ ഇത്രയും വലിയ തുക എത്തിയതാണ് സംശയത്തിനിടയാക്കിയത്. 1Read More