ചാത്തന്നൂർ: ഭാര്യയെ ഫോണിലൂടെ നിരന്തരം ശല്യം ചെയ്ത യുവാവിനെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. കൊട്ടിയം നടുവിലക്കര ദിലീപ്ഭവനിൽ ദിലീപ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ വിലവൂർകോണം സ്വദേശി വരുൺ (30), ഭാര്യ സോന എന്നിവരെ ചാത്തന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സോനയ്ക്ക് ദിലീപ് ഫോണിൽ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നതിനെത്തുടർന്നുണ്ടായ തർക്കം സംസാരിച്ച് തീർക്കാനെന്ന വ്യാജേനയാണ് വരുൺ ദിലീപിനെ വിളിച്ചുവരുത്തിയത്. ഇന്നലെ രാവിലെ ഉളിയനാടുള്ള സുഹൃത്തിന്റെ വാടകവീട്ടിലെത്തിയ ദിലീപിനെ പ്രതികൾ ക്രൂരമായ മർദനത്തിന് ഇരയാക്കുകയായിരുന്നു. [&Read More