ധാക്ക: 2026 ഐപിഎൽ സീസണുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കായിക ബന്ധത്തിൽ വൻ വിള്ളൽ. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെകെആർ) നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐയുടെ നീക്കത്തിന് പിന്നാലെ, ഐപിഎൽ സംപ്രേഷണം രാജ്യത്ത് അനിശ്ചിതകാലത്തേക്ക് നിരോധിച്ചുകൊണ്ട് ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടു. 2026ലെ ഐപിഎൽ ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. എന്നാൽ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ [&Read More
Tags :Mustafizur Rahman
ഒടുവില്‍ ബിസിസിഐ ഇടപെടല്‍; മുസ്തഫിസുറഹ്മാനെ ടീമില്‍നിന്നു പുറത്താക്കാന്‍ കെ.കെ.ആറിന് നിര്‍ദേശം
മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ഐ.പി.എല്ലിനെയും ബാധിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആര്‍) ഒന്‍പത് കോടിയെറിഞ്ഞ് ടീമിലെത്തിച്ച ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ ബി.സി.സി.ഐ ഫ്രാഞ്ചൈസിക്ക് നിര്‍ദേശം നല്‍കി. 2026 ഐ.പി.എല്‍ സീസണിലേക്കുള്ള ലേലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് കെ.കെ.ആര്‍ മുസ്തഫിസുറിനെ സ്വന്തമാക്കിയത്. എന്നാല്‍, ടൂര്‍ണമെന്റ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തെ റിലീസ് ചെയ്യാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ സുപ്രധാന ഇടപെടല്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ [&Read More
‘ഷാരൂഖ് ഖാന്‍ രാജ്യദ്രോഹി; സിനിമകള്‍ ബഹിഷ്‌ക്കരിക്കണം’-ബംഗ്ലാദേശ് താരം മുസ്തഫിസുറഹ്മാനെ ടീമിലെടുത്തതില്‍ വിമര്‍ശനവുമായി ഹിന്ദു
ലഖ്‌നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ടീമിലെടുത്തതില്‍ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(കെകെആര്‍) ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദു സന്യാസി. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ആസ്ഥാനമായുള്ള തുളസി പീഠത്തിന്റെ സ്ഥാപകനായ ജഗദ്ഗുരു രാമഭദ്രാചാര്യയാണ് ഷാരൂഖ് ഖാനെ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചു രംഗത്തെത്തിയത്.‘ഷാരൂഖ് ഖാന്‍ ഒരു രാജ്യദ്രോഹിയാണ്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെടുമ്പോള്‍ അവിടെയുള്ള ഒരു കളിക്കാരനെ ഐപിഎല്ലിലേക്ക് കൊണ്ടുവന്നത് അംഗീകരിക്കാനാവില്ല. ഷാരൂഖ് ഖാന്റെ സിനിമകള്‍ ആളുകള്‍ ബഹിഷ്‌കരിക്കണം,’ എന്നും രാമഭദ്രാചാര്യ ആവശ്യപ്പെട്ടു. ഷാരൂഖിനെതിരെ പ്രതിഷേധം [&Read More
മുംബൈ: വരാനിരിക്കുന്ന 2026 ഐപിഎൽ സീസണിൽ ബംഗ്ലാദേശ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. അയൽരാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ശക്തമാകുന്നതിനിടെയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. വെറ്ററൻ പേസർ മുസ്തഫിസുർ റഹ്മാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ലീഗിൽ പങ്കെടുക്കുന്നതിന് തടസ്സങ്ങളില്ലെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു. ബംഗ്ലാദേശിലെ നിലവിലെ നയതന്ത്ര സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ‘ബംഗ്ലാദേശ് ഒരു ശത്രുരാജ്യമല്ല. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. [&Read More