27/01/2026

Tags :Nehru

India

‘വന്ദേമാതരം മുറിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം സംഭവിക്കില്ലായിരുന്നു’; കോൺഗ്രസിനും നെഹ്റുവിനുമെതിരെ വിമര്‍ശനവുമായി അമിത് ഷാ

ന്യൂഡൽഹി: വന്ദേമാതരത്തെ ‘വിഭജിച്ച’ ദിവസമാണ് രാജ്യത്ത് പ്രീണന രാഷ്ട്രീയം തുടങ്ങിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്നത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യാ വിഭജനം തന്നെ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിക്കുകയായിരുന്നു അമിത് ഷാ. വന്ദേമാതരം പൂർണമായി അംഗീകരിക്കുന്നതിന് പകരം രണ്ട് ചരണങ്ങളായി വെട്ടിച്ചുരുക്കിയ തീരുമാനം ചരിത്രപരമായ തെറ്റായിരുന്നു. വന്ദേമാതരം വിഭജിക്കപ്പെട്ട ആ ദിവസമാണ് ഇന്ത്യയിൽ പ്രീണന രാഷ്ട്രീയം ആരംഭിച്ചത്. ആ തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ രാജ്യത്തിന്റെ വിഭജനം പോലും സംഭവിക്കില്ലായിരുന്നുവെന്നും [&Read More

India

‘നെഹ്‌റു സർക്കാർ ഫണ്ട് ഉപയോഗിച്ച് ബാബരി മസ്ജിദ് നിർമിക്കാൻ നോക്കി, അന്ന് എതിർത്തത്

ന്യൂ ഡൽഹി: ബാബരി മസ്ജിദ് നിർമ്മിക്കാൻ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സർക്കാർ ഫണ്ട് ഉപയോഗിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ സർദാർ വല്ലഭ്ഭായി പട്ടേൽ അതിനെ എതിർത്തുവെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഗുജറാത്തിലെ വഡോദരയിൽ നടന്ന ‘സർദാർ സഭ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 150Read More