മൃതദേഹത്തിന്റെ മുടിയിൽ പിടിച്ച് കരയ്‌ക്കെത്തിച്ച് സ്വർണക്കമ്മലുകൾ കവർന്നു; നേപ്പാൾ പ്രളയത്തിനിടെ ക്രൂരത കാട്ടിയ
കാഠ്‌മണ്ഡു: പ്രകൃതിദുരന്തത്തിൽപ്പെട്ട് ജീവൻ പൊലിഞ്ഞ സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ കവർന്ന രണ്ടുപേരെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത്പുർ മെട്രോപൊളിറ്റൻ സിറ്റിയിലെ പൊഖാറ ബസ് പാർക്കിന് സമീപത്തുനിന്നാണ് മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മിന്നൽപ്രളയത്തെ തുടർന്ന് നാരായണി നദിയിലൂടെ ഒഴുകിയെത്തിയ സ്ത്രീയുടെ മൃതദേഹം ഇരുവരും ചേർന്ന് കരയിലേക്ക് വലിച്ചടുപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. 41 സെക്കൻഡ് [&Read More