പുതിയ വീഡിയോയും പാളി!? നെതന്യാഹുവിന്റെ കോഫി ഷോപ്പ് പോസ്റ്റ് ‘ഡീപ്ഫേക്കെ’ന്ന് ഗ്രോക്ക്; വീണ്ടും
തെൽ അവീവ്: വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. താൻ സുരക്ഷിതനാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്‌സ് ഹാൻഡിലിൽ പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയും വൻ വിവാദമായിരിക്കുകയാണ്. ജെറുസലേമിലെ ഒരു കഫേയിൽനിന്ന് കോഫി കുടിക്കുന്ന നെതന്യാഹുവിന്റെ വീഡിയോയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണെന്ന ആരോപണങ്ങളാണു ശക്തമാകുന്നത്. ഇതു ശരിവച്ചുകൊണ്ട്, വീഡിയോ ‘ഡീപ് ഫേക്ക്’ ആണെന്ന് എലോൺ മസ്‌കിന്റെ എഐ പ്ലാറ്റ്ഫോമായ ‘ഗ്രോക്ക്’ സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിയിരിക്കുകയാണ്. നെതന്യാഹു [&Read More