02/09/2026
[fontresizer_tawhidurrahmandear_widget]

Tags :New District Kerala

Kerala

തലശ്ശേരി ജില്ലയാകുമോ? വടകരയും കൂത്തുപറമ്പും ഉൾപ്പെടുത്തി പുതിയ ജില്ലയ്ക്കായുള്ള നീക്കം സജീവം

തലശ്ശേരി: തലശ്ശേരി ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. തലശ്ശേരി, ഇരിട്ടി, വടകര താലൂക്കുകളിലെ തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ, വടകര, നാദാപുരം, കുറ്റ്യാടി നിയമസഭാ മണ്ഡലങ്ങളും ധർമടം മണ്ഡലത്തിന്റെ ഒരു ഭാഗവും ഉൾപ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ഉയരുന്ന ആവശ്യം. ഐഎംഎയും തലശ്ശേരി വികസനവേദിയും വർഷങ്ങളായി മുന്നോട്ടുവെക്കുന്ന ഈ ആവശ്യത്തിന് പിന്തുണയുമായി യുഡിഎഫ് മണ്ഡലം കമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. മൂവാറ്റുപുഴ ജില്ലയെന്ന വിഷയം സജീവ ചർച്ചയിലാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ വ്യക്തമാക്കിയതോടെയാണ് തലശ്ശേരി കേന്ദ്രീകരിച്ച് [&Read More

Automobile

‘മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല സർക്കാർ പരിഗണനയിൽ’- മുഖ്യമന്ത്രി

കോട്ടയം: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടിയിൽ മാത്യു കുഴൽനാടൻ എംഎൽഎ ഉന്നയിച്ച ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി വികസന കാര്യങ്ങളിൽ തങ്ങൾ നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല പ്രഖ്യാപിക്കണമെന്ന് മാത്യു കുഴൽനാടൻ അഭ്യർത്ഥിച്ചിരുന്നു. വികസന ഫണ്ടുകൾ ഭൂരിഭാഗവും കൊച്ചി കേന്ദ്രീകരിച്ച് പോകുന്നതിനാലും മലയോര മേഖലയായ കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ പ്രദേശങ്ങൾക്ക് പ്രത്യേക ശ്രദ്ധ ലഭിക്കാത്തതിനാലും പുതിയ ജില്ലയെന്ന [&Read More