അര്‍ണബിന്റെ ‘കളംമാറ്റത്തിന്’ പിന്നില്‍ അദാനി? റിപബ്ലിക്ക് ടി.വി ബിജെപിയെ വിമര്‍ശിക്കുന്നത് എന്തുകൊണ്ട്?
ന്യൂസ്ലോണ്‍ഡ്രിയും ദി ന്യൂസ്മിനിറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍ പരഞ്‌ജോയ് ഗുഹ താക്കൂര്‍ത്ത മോദി സര്‍ക്കാരിനെ ചോദ്യം ചെയ്യുക എന്ന കല അര്‍ണബ് ഗോസ്വാമി പെട്ടെന്ന് തിരിച്ചുപിടിച്ചത് ന്യൂസ്റൂമുകളിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ചര്‍ച്ചയായിരിക്കുകയാണ്. അനുകൂലികള്‍ ഇതിനെ ദീര്‍ഘകാലമായി കാത്തിരുന്ന ‘പഴയ ഫോമിലേക്കുള്ള മടങ്ങിവരവാ’യി വാഴ്ത്തുമ്പോള്‍, വിമര്‍ശകര്‍ ഇതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തിരയുകയാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് മാറിയത്? അര്‍ണബ് ഗോസ്വാമിയുടെ പ്രവര്‍ത്തനരീതി അറിയാവുന്ന ഒരു ഡസനോളം ആളുകളുമായി ഞങ്ങള്‍ സംസാരിച്ചു, മിക്കവരും ഒരുപോലെ ആശയക്കുഴപ്പത്തിലായിരുന്നു. [&Read More