പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുത്ത പൊതുപരിപാടിയിൽ നാടകീയ രംഗങ്ങൾ. സർക്കാരിന്റെ സ്ത്രീക്ഷേമ പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ ഒരു കൂട്ടം സ്ത്രീകൾ സദസ്സിൽ നിന്ന് എഴുന്നേറ്റു പോയതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. സിവാനിൽ നടന്ന ‘സമൃദ്ധി യാത്ര’യുടെ ഭാഗമായുള്ള ചടങ്ങിലായിരുന്നു സംഭവം. തന്റെ സർക്കാർ സ്ത്രീകൾക്കായി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതിനിടെയാണ് സ്ത്രീകൾ കൂട്ടത്തോടെ പുറത്തേക്ക് പോകാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപ്പെട്ട നിതീഷ് കുമാർ പ്രസംഗം നിർത്തിവെച്ച് അത്യന്തം രോഷത്തോടെയാണ് പ്രതികരിച്ചത്. ‘നിങ്ങളെന്തിനാണ് ഓടിപ്പോകുന്നത്? പറയുന്നത് [&Read More
Tags :Nitish Kumar
പട്ന: ബിഹാര്‍ സര്‍ക്കാരിനെ വെട്ടിലാക്കി ‘ഗുണഭോക്താക്കളുടെ’ വിചിത്രമായ പ്രതിഷേധം. അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 10,000 രൂപ തിരിച്ചടയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തോട്, ‘ഞങ്ങള്‍ നല്‍കിയ വോട്ട് തിരികെ തരൂ, എങ്കില്‍ പണം മടക്കി നല്‍കാം’ എന്ന നിലപാടിലാണ് ജഹാനാബാദിലെ ഒരുകൂട്ടം യുവാക്കള്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച പണമാണ് യുവാക്കളുടെ അക്കൗണ്ടിലെത്തിയത്. ‘മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കേണ്ട തുക സാങ്കേതിക തകരാര്‍ മൂലം ജഹാനാബാദ് ജില്ലയിലെ ഘോഷി ബ്ലോക്കിലെ നിരവധി പുരുഷന്മാരുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയതായാണ് റിപ്പോര്‍ട്ട്. [&Read More
പട്ന: പൊതുവേദിയില്‍ വനിതാ ഡോക്ടറുടെ മുഖാവരണം (നിഖാബ്) പിടിച്ചുവലിച്ച സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശവുമായി മുന്‍ ബോളിവുഡ് താരം സൈറ വസീം. എക്സിലൂടെ പങ്കുവെച്ച കുറിപ്പില്‍, നിതീഷ് നിരുപാധികം മാപ്പ് പറയണമെന്ന് ‘ദംഗല്‍’ താരം സൈറ ആവശ്യപ്പെട്ടു. ”സ്ത്രീകളുടെ അന്തസ്സും ആത്മാഭിമാനവും മറ്റുള്ളവര്‍ക്ക് കളിക്കാനുള്ളതല്ല. പ്രത്യേകിച്ചും ഒരു പൊതുവേദിയിലാണ് ഇതു സംഭവിച്ചത്. ആ സ്ത്രീയുടെ നിഖാബ് ഇത്രയും ഉദാസീനമായി, ചിരിച്ചുകൊണ്ട് വലിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് കണ്ടപ്പോള്‍ ഒരു മുസ്ലിം സ്ത്രീ എന്ന നിലയില്‍ കടുത്ത അമര്‍ഷം [&Read More
നിതീഷ് പ്രഖ്യാപിച്ച 10000 രൂപ ലഭിച്ചില്ല; പ്രതിഷേധവുമായി നൂറുകണക്കിനു സ്ത്രീകള്‍, ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടു
പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി മഹിളാ റോസ്ഗാര്‍ യോജന പ്രകാരം വാഗ്ദാനം ചെയ്ത 10,000 രൂപയുടെ സാമ്പത്തിക സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് നൂറുകണക്കിന് സ്ത്രീകള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. നവാഡ ജില്ലയിലെ സിരദ്ല മേഖലയില്‍ നടന്ന പ്രതിഷേധത്തില്‍, രോഷാകുലരായ സ്ത്രീകള്‍ തടിച്ചുകൂടിയതോടെ ‘ജീവിക’ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടതായി ‘പ്രഭാത് ഖബര്‍’, ‘പത്രിക’ തുടങ്ങിയ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം 10 ലക്ഷം വനിതകളുടെ അക്കൗണ്ടുകളിലേക്ക് 10,000 രൂപ [&Read More
പട്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയത്തിന് പിന്നാലെ, നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. ഇതു പത്താം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖ്യമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തമാക്കി. പാട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിതീഷിനൊപ്പം 19 മന്ത്രിമാരും അധികാരമേറ്റു. ബിജെപി നേതാക്കളായ സമ്രാട്ട് [&Read More
ബിഹാറില്‍ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി; ജെഡിയു മുന്‍ എംപിയും മുന്‍ എംഎല്‍എയും ആര്‍ജെഡിയില്‍
പട്ന: ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി പരത്തി ജെഡിയു നേതാക്കളുടെ കൂട്ടരാജി. മുന്‍ എംപിയും മുന്‍ എംഎല്‍എയും അടക്കം അഞ്ച് പ്രമുഖ നേതാക്കളാണ് രാഷ്ട്രീയ ജനതാദളില്‍(ആര്‍ജെഡി) ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെയാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍നിന്നു നേതാക്കളുടെ കൂടുമാറ്റമെന്നത് ഭരണകക്ഷിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജെഡിയു മുന്‍ എംപി സന്തോഷ് കുശ്‌വാഹ, മുന്‍ എംഎല്‍എ രാഹുല്‍ ശര്‍മ, ജെഡിയു ബങ്ക എംപി ഗിരിധരി പ്രസാദ് യാദവിന്റെ മകന്‍ ചാണക്യ പ്രസാദ് തുടങ്ങിയവരാണ് ആര്‍ജെഡിയില്‍ ചേര്‍ന്നത്. ഇവര്‍ക്കു [&Read More