പ്യോങ്‌യാങ്/തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് മുജ്തബ ഖാംനഇക്ക് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അംഗീകരിക്കാനാവില്ലെന്ന് കൊറിയൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേതാവിനെ തെരഞ്ഞെടുക്കാനുള്ള ഇറാന്റെ പരമാധികാരത്തെ മാനിക്കുന്നുവെന്നും ഉത്തര കൊറിയ വ്യക്തമാക്കി. ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മുജ്തബ ഖാംനഇയെ തെരഞ്ഞെടുത്ത ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെർട്സിന്റെ തീരുമാനത്തോടുള്ള പിന്തുണ അറിയിച്ചത്. പൗരന്മാരുടെ അവകാശങ്ങളെയും അവരുടെ തെരഞ്ഞെടുപ്പിനെയും രാജ്യം ബഹുമാനിക്കുന്നുവെന്ന് ഔദ്യോഗിക [&Read More