27/01/2026

Tags :Palestine Christians

World

വിളക്കുകൾ തെളിഞ്ഞില്ല, പുൽക്കൂടുകളില്ല: പള്ളികളിൽ പ്രാർത്ഥനകൾ മാത്രം; ഗസ്സയിൽ ഇത്തവണയും കണ്ണീരിന്റെ ക്രിസ്മസ്

ഗസ്സ സിറ്റി: ലോകം ക്രിസ്മസ് ആഘോഷങ്ങളുടെ നിറളിച്ചത്തിലാറാടുമ്പോൾ, ഗസ്സയിലെ തെരുവുകൾ ഇത്തവണയും ഇരുട്ടിലാണ്. തുടർച്ചയായ മൂന്നാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ ഉപേക്ഷിച്ച്, പ്രാർത്ഥനകളിൽ മാത്രം അഭയം തേടുകയാണ് ഗസ്സയിലെ ക്രൈസ്തവ സമൂഹം. ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളും ഉറ്റവരുടെ വിയോഗവും അവശേഷിക്കുന്ന കുറച്ചു പേരെയും കടുത്ത മാനസിക സംഘർഷത്തിലാക്കിയിരിക്കുകയാണ്. ആഘോഷങ്ങളില്ലാത്ത ഡിസംബർ മുൻകാലങ്ങളിൽ ഗസ്സ സിറ്റിയിലെ ചത്വരത്തിൽ ഉയർന്നുനിന്നിരുന്ന ഭീമാകാരമായ ക്രിസ്മസ് ട്രീ ഇത്തവണയും അപ്രത്യക്ഷമാണ്. “പള്ളികളുടെ മതിലുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന പ്രാർത്ഥനകൾ മാത്രമാണ് ഇത്തവണയും ഉള്ളത്,” 31Read More