27/01/2026

Tags :Parliament winter session 2025

Entertainment

‘ഇന്‍ഡിഗോ പ്രശ്‌നവും വായുമലിനീകരണവുമെല്ലാം പരിഹരിക്കപ്പെട്ടു!’; വന്ദേമാതരം ചര്‍ച്ചയില്‍ പരിഹാസവുമായി വിശാല്‍ ദദ്‌ലാനി

മുംബൈ: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ദേശീയ ഗീതമായ ‘വന്ദേമാതര’ത്തെക്കുറിച്ച് 10 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയെ പരിഹസിച്ച് ബോളിവുഡ് സംഗീതസംവിധായകന്‍ വിശാല്‍ ദദ്‌ലാനി. രാജ്യത്തെ മറ്റ് സുപ്രധാന വിഷയങ്ങള്‍ മാറ്റിവെച്ച് ഒരു ഗാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇത്രയധികം സമയം ചെലവഴിച്ചതിനെതിരെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ‘സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ക്കൊരു സന്തോഷവാര്‍ത്തയുണ്ട്’ എന്ന് തുടങ്ങുന്ന വീഡിയോയില്‍ പരിഹാസരൂപേണയാണ് അദ്ദേഹം സംസാരിക്കുന്നത്. വന്ദേമാതരത്തെക്കുറിച്ചുള്ള ഈ സുദീര്‍ഘമായ ചര്‍ച്ചയോടെ ഇന്ത്യയിലെ തൊഴിലില്ലായ്മ, വായു മലിനീകരണം, ഇന്‍ഡിഗോ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം [&Read More

India

‘ദൃശ്യങ്ങൾ നശിപ്പിക്കുന്നത് എന്തിന്? ചീഫ് ജസ്റ്റിസിനെ മാറ്റിയതെന്തിന്?’; തെര. കമ്മീഷന്‍റെ നിഷ്പക്ഷതയില്‍ 3

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയ്ക്കും നിഷ്പക്ഷതയ്ക്കുമെതിരെ ലോക്‌സഭയിൽ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സഭയിൽ നടന്ന ചർച്ചയ്ക്കിടെ കേന്ദ്ര സർക്കാരിനെതിരെ മൂന്ന് നിർണായക ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഭരണകക്ഷിയായ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന പാനലില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ ഇരുത്താനുള്ള പണിയാണ് നരേന്ദ്ര മോദിയും അമിത് ഷായും ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രാഹുൽ ഗാന്ധി ഉന്നയിച്ച മൂന്ന് പ്രധാന ചോദ്യങ്ങൾ [&Read More

India

‘രാജ്യത്തെ പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള എം.പിയും രാമായണം സീരിയലിലൂടെ പ്രശസ്തനുമായ അരുണ്‍ ഗോവില്‍ ആണ് ലോക്സഭയിലെ ശൂന്യവേളയില്‍ ആവശ്യം ഉന്നയിച്ചത്. രാജ്യസുരക്ഷ കണക്കിലെടുത്ത് ഒരു ‘ഏകീകൃത സുരക്ഷാ നയംRead More

India

എസ്‌ഐആറില്‍ ഇന്നും വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം; ഒടുവില്‍ ചര്‍ച്ചയ്ക്ക് വഴങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധന (എസ്‌ഐആര്‍) സംബന്ധിച്ച് പ്രതിപക്ഷ ബഹളം ഇന്നും തുടര്‍ന്നു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തിയതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. ഒടുവില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിരിക്കുകയാണ് കേന്ദ്രം. (Read More

India

ധന്‍ഖഡിന്‍റെ ‘അസാധാരണ രാജി’ രാജ്യസഭയില്‍ എടുത്തിട്ട് ഖാര്‍ഗെ; പ്രകോപിതരായി ഭരണപക്ഷം, ‘അപ്രസക്തമായ വിഷയങ്ങള്‍’

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്ദീപ് ധന്‍ഖഡ് രാജിവച്ച വിഷയം വീണ്ടും രാജ്യസഭയില്‍ ഉന്നയിച്ചത് ഭരണRead More

India

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളെ കാണും. നാളെ രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രി മാധ്യമങ്ങളുമായി സംവദിക്കുന്നത്. പാര്‍ലമെന്റ് വളപ്പില്‍ വെച്ചായിരിക്കും വാര്‍ത്താസമ്മേളനം നടക്കുക. അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമാണ് പ്രവേശനമുള്ളതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണുന്നതിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. സമ്മേളനത്തിലെ സര്‍ക്കാര്‍ നിലപാടുകളും രാജ്യത്തെ പ്രധാന വിഷയങ്ങളും അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ വിശദീകരിച്ചേക്കും. എസ്‌ഐആര്‍, വോട്ട് കൊള്ള, ചെങ്കോട്ട സ്ഫോടനം, ഡല്‍ഹി [&Read More