27/01/2026

Tags :ParliamentWinterSession

India

‘പരാജയത്തിന്റെ നിരാശയില്‍ സഭ അലങ്കോലമാക്കരുത്, രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാക്കരുത്’; ശീതകാല സമ്മേളനത്തിന് മുമ്പ്

ന്യൂഡല്‍ഹി: പ്രതിപക്ഷം പരാജയത്തിന്റെ നിരാശയില്‍ നിന്ന് പുറത്തുവന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18ാം ലോക്‌സഭയുടെ ആറാം സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചു. സമ്മേളനം രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാകാതെ, ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള ഇടമായി മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘ശീതകാല സമ്മേളനം വെറുമൊരു ചടങ്ങല്ല, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജ്ജം പകരും’ അദ്ദേഹം പറഞ്ഞു. നമ്മുടെ ജനാധിപത്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ശക്തിയെ [&Read More