27/01/2026

Tags :Payasam Accident

Kerala

പായസത്തിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു; അപകടം ബന്ധുവിന്റെ വിവാഹ സൽക്കാരത്തിനിടെ

തേഞ്ഞിപ്പലം: ചേളാരി പാപ്പന്നൂരിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിനിടെ പായസപ്പാത്രത്തിൽ വീണ് സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ബസ്‌ഡ്രൈവർ മരിച്ചു. ചേളാരി പത്തൂർ അയ്യപ്പൻ (56) ആണ് മരിച്ചത്. 18ന് പുലർച്ചെയാണ് സംഭവം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കേ ഇന്നലെയായിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്ന് കുടുംബ ശ്മശാനത്തിൽ നടക്കും. ചേളാരി വിഎയുപി സ്‌കൂളിന്റെ ബസ്‌ഡ്രൈവറാണ്‌. ഭാര്യ: സരസ്വതി.Read More