17/06/2026
[fontresizer_tawhidurrahmandear_widget]

Tags :Phoenix Bird

Gulf

ഫീനിക്‌സ് പക്ഷിയായി പറന്നുയര്‍ന്നത് 2,300 ഡ്രോണുകൾ; ലോക റെക്കോർഡ് കുറിച്ച് റാസൽഖൈമ

റാസൽഖൈമ: ആകാശപ്പൂരത്തിന്റെ വിസ്മയക്കാഴ്ചകളുമായി റാസൽഖൈമ പുതുവർഷത്തെ വരവേറ്റു. 2,300 ഡ്രോണുകൾ അണിനിരന്ന പൈറോഡ്രോൺ പ്രദർശനത്തിലൂടെ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് കുറിച്ചാണ് എമിറേറ്റ് 2026ലേക്ക് ചുവടുവെച്ചത്. ആകാശത്ത് ഡ്രോണുകൾ ഉപയോഗിച്ച് തീർത്ത ‘ഫീനിക്‌സ് പക്ഷി’യുടെ ഏറ്റവും വലിയ രൂപത്തിനാണ് ഇത്തവണത്തെ റെക്കോർഡ് ലഭിച്ചത്. പുതുവർഷത്തലേന്ന് ഉച്ചകഴിഞ്ഞ് മുതൽ തന്നെ റാസൽഖൈമയിലെ തീരപ്രദേശങ്ങളിലേക്ക് ജനപ്രവാഹം തുടങ്ങിയിരുന്നു. അൽ മർജാൻ ഐലൻഡ് മുതൽ അൽ ഹംറ വരെയുള്ള ആറ് കിലോമീറ്റർ നീളുന്ന തീരദേശത്ത് സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയത്. [&Read More