ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷമാണ് പ്രധാനമന്ത്രി ലോക് നായക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ഐ20 കാറില്‍ വന്‍ സ്‌ഫോടനം നടന്നത്. സംഭവം ഭീകരാക്രമണമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെടുകയും 20 [&Read More