കൊച്ചി: എറണാകുളം പൂതൃക്ക പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഒറ്റയ്ക്ക് മത്സരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളിൽ എൻഡിഎ മുന്നണി ബന്ധത്തെക്കുറിച്ച് യാതൊരു പരാമർശവും ട്വന്റി20 ഉൾപ്പെടുത്തിയിട്ടില്ല. പ്രചാരണ പരിപാടികളിൽ നിന്നും ബിജെപി പ്രവർത്തകരെ പൂർണ്ണമായി മാറ്റിനിർത്തുന്ന രീതിയിലാണ് ട്വന്റി20 മുന്നോട്ട് പോകുന്നത്. ബിജെപിയുമായുള്ള മുന്നണി ബന്ധത്തെ തുടർന്ന് ട്വന്റി20ക്ക് ഭരണം നഷ്ടമായ പ്രാദേശിക തലമാണ് പൂതൃക്ക. സഖ്യ രൂപീകരണത്തിൽ പ്രതിഷേധിച്ച് ട്വന്റി20 അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പൂജ ജോമോൻ രാജിവെച്ചതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എൻഡിഎയുടെ ഭാഗമായതിൽ [&Read More