‘റെയ്ഡിനിടെ അമ്മയോട് സംസാരിക്കണമെന്ന് റോയ് പറഞ്ഞു, ഉദ്യോഗസ്ഥർ അനുവദിച്ചില്ല’- പരാതിയിൽ ആരോപണം
ബെംഗളൂരു: സി.ജെ റോയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. ഇൻകം ടാക്‌സ് റെയ്ഡിനിടെ അമ്മയോട് സംസാരിക്കാൻ അനുവദിക്കണമെന്ന് റോയ് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ അതിന് സമ്മതിച്ചില്ലെന്ന് പോലീസിൽ നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ടി.എ ജോസഫ് നൽകിയ അഞ്ചു പേജുള്ള പരാതിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ ഭാഗത്തുനിന്ന് വലിയ സമ്മർദവും ഭീഷണിയും ഉണ്ടായതായി റോയിയുടെ സഹോദരൻ ബാബു സി.ജെ ആരോപിച്ചു. വിയറ്റ്‌നാമിൽ നിന്നെത്തിയ അദ്ദേഹം മൃതദേഹം സൂക്ഷിച്ചിരിക്കുന്ന [&Read More