01/04/2026
[fontresizer_tawhidurrahmandear_widget]

Tags :Ram Mandir Flag Hoisting

India

അയോധ്യ എം.പിക്ക് രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണമില്ല; ദലിതനായതുകൊണ്ട് ഒഴിവാക്കിയെന്ന് അവധേഷ് പ്രസാദ്

ലഖ്നൗ: രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദിന് ക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു. രാമക്ഷേത്രത്തില്‍ നടന്ന ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന് അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു. ഭരണഘടനാ [&Read More

India

‘ഉപദേശം നൽകാൻ പാകിസ്ഥാന് ധാർമിക അവകാശമില്ല’; രാമക്ഷേത്രത്തിലെ പതാക ഉയർത്തലിലെ വിമർശനം തള്ളി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തിയതിനെതിരെ പാകിസ്ഥാൻ നടത്തിയ വിമർശനങ്ങൾ ഇന്ത്യ തള്ളി. വർഗീയതയുടെയും ന്യൂനപക്ഷ പീഡനങ്ങളുടെയും നീണ്ട ചരിത്രമുള്ള പാകിസ്ഥാന് മറ്റുള്ള രാജ്യങ്ങൾക്ക് ധാർമിക ഉപദേശം നൽകാൻ അവകാശമില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു. രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാവി പതാക ഉയർത്തിയതിനെതിരെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരുന്നു. സംഭവം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കുമേലുള്ള വർധിച്ചുവരുന്ന സമ്മർദ്ദത്തിന്റെ ഭാഗമാണെന്നും മുസ്‌ലിം പൈതൃകം ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും പാകിസ്ഥാൻ ആരോപിച്ചു. ഈ പരാമർശങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നു [&Read More