ബെംഗളൂരു: 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം നേടി ആറുമാസത്തിനകം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ടീം വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട്, യുകെ ആസ്ഥാനമായ ഡിയാജിയോ കമ്പനിയാണ് വില്‍പ്പന നടപടിക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചതായി സ്ഥിരീകരിച്ചത്. ഐപിഎല്‍ ടീമിനൊപ്പം വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ടീമും വില്‍ക്കുന്നുണ്ട്. ഏകദേശം രണ്ട് ബില്യന്‍ ഡോളറാണ് ഫ്രാഞ്ചൈസിയുടെ മൂല്യം കണക്കാക്കുന്നത്. യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ ഡിയാജിയോയിലെ [&Read More