ന്യൂഡൽഹി: ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മൂന്ന് ഡോക്ടർമാരും ഒരു വളം വ്യാപാരിയും ഉൾപ്പെടെ നാലുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വിട്ടയച്ചു. പ്രധാന പ്രതിയുമായി ഇവരെ ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളോ ഡിജിറ്റൽ വിവരങ്ങളോ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് നടപടി. ഹരിയാനയിലെ നൂഹിൽ നിന്ന് അറസ്റ്റിലായ ഡോ. റെഹാൻ, ഡോ. മുഹമ്മദ്, ഡോ. മുസ്തഖീം എന്നീ ഡോക്ടർമാരെയും ദിനേശ് സിംഗ്ല എന്ന വളം വ്യാപാരിയെയുമാണ് മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എൻഐഎ വിട്ടയച്ചത്. അറസ്റ്റിലായ [&Read More
Tags :Red Fort Attack
‘ഇന്ത്യയുടേത് മികച്ച അന്വേഷണ ഏജന്‍സികള്‍; ഞങ്ങളുടെ സഹായം ആവശ്യമില്ല’ ചെങ്കോട്ട സ്‌ഫോടനത്തില്‍ യുഎസ്
ഒട്ടാവ: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ മികവിനെ പ്രശംസിച്ച് യുഎസ്. വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് സംഭവത്തില്‍ പ്രതികരിച്ചത്. അന്വേഷണത്തില്‍ സഹായിക്കാന്‍ അമേരിക്ക സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും, ഇന്ത്യയുടെ പ്രൊഫഷണലിസം കാരണം തങ്ങളുടെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങള്‍ അന്വേഷണത്തില്‍ സഹായം വാഗ്ദാനം ചെയ്തു. പക്ഷേ, അന്വേഷണങ്ങളില്‍ ഇന്ത്യ വളരെ മികച്ചതാണ്, അവര്‍ക്ക് ഞങ്ങളുടെ സഹായം ആവശ്യമില്ല,’Read More
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷമാണ് പ്രധാനമന്ത്രി ലോക് നായക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ചെങ്കോട്ടയ്ക്ക് സമീപം ഹ്യുണ്ടായ് ഐ20 കാറില്‍ വന്‍ സ്‌ഫോടനം നടന്നത്. സംഭവം ഭീകരാക്രമണമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെടുകയും 20 [&Read More