‘കയ്യും കാലും തല്ലിയൊടിക്കും’; കയ്യേറ്റം ഒഴിപ്പിച്ചതിന് വനിതാ തഹസിൽദാർക്ക് നേരെ ദേവികുളം എംഎൽഎ
മൂന്നാർ: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് ദേവികുളം എംഎൽഎ എ. രാജയും റവന്യൂ ഉദ്യോഗസ്ഥരും തമ്മിൽ രൂക്ഷമായ തർക്കം. മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി. ഗായത്രിയെ ഫോണിൽ വിളിച്ചാണ് എംഎൽഎ പരസ്യമായി ഭീഷണിപ്പെടുത്തിയത്. റവന്യൂ ഉദ്യോഗസ്ഥരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നും നാട്ടിൽ അടി കിട്ടുമെന്നും എംഎൽഎ ഫോണിലൂടെ പറയുന്ന ശബ്ദരേഖ പുറത്തുവന്നു. നിയമം നോക്കി നടന്നാൽ നാട്ടിൽ കെട്ടിടങ്ങൾ ഉയരില്ലെന്നും, ഉദ്യോഗസ്ഥർ പണം വാങ്ങിയാണ് ചിലർക്കെതിരെ മാത്രം നടപടിയെടുക്കുന്നതെന്നും എംഎൽഎ ആരോപിച്ചു. എന്നാൽ, എംഎൽഎയുടെ ഭീഷണിക്ക് [&Read More