27/01/2026

Tags :S Jaishankar

World

പാകിസ്ഥാന്റെ ഭീകരവാദത്തിന് വളമിടരുത്; പോളണ്ടിന് കടുത്ത മുന്നറിയിപ്പുമായി എസ്. ജയ്ശങ്കർ

ന്യൂഡൽഹി: ഭീകരവാദത്തോടുള്ള സമീപനത്തിൽ പോളണ്ട് വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പാകിസ്ഥാന്റെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങളെ സഹായിക്കരുതെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലാവ് സിക്കോർസ്‌കിയുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യയുടെ ആശങ്കകൾ അദ്ദേഹം നേരിട്ട് അറിയിച്ചത്. ഭീകരവാദത്തോട് ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കാൻ പോളണ്ട് തയ്യാറാകണമെന്ന് ജയ്ശങ്കർ ആഹ്വാനം ചെയ്തു. ഒക്ടോബറിൽ പാകിസ്ഥാനുമായി ചേർന്ന് പോളണ്ട് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കശ്മീർ പരാമർശം ഉൾപ്പെടുത്തിയതിനെതിരെയായിരുന്നു ഇന്ത്യയുടെ പരോക്ഷ വിമർശനം. അതിർത്തി കടന്നുള്ള [&Read More

India

‘ആദ്യം സ്വന്തം നാട്ടിലെ കാര്യം നോക്കൂ’- ഓപറേഷൻ സിന്ദൂറില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉപദേശങ്ങള്‍ക്ക്

പാരിസ്: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ വിഷയത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഫ്രാൻസ്, ലക്‌സംബർഗ് സന്ദർശനത്തിനിടെയാണ് പടിഞ്ഞാറൻ രാജ്യങ്ങളുടെ ‘ഫ്രീ ഉപദേശങ്ങളെ’ അദ്ദേഹം തള്ളിക്കളഞ്ഞത്. മറ്റുള്ളവർക്ക് ഉപദേശം നൽകുന്നവർ സ്വന്തം മേഖലയിലെ അക്രമങ്ങളെയും അവർ ഉയർത്തുന്ന സുരക്ഷാ ഭീഷണികളെയും കുറിച്ച് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2025 മെയ് മാസത്തിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അതിർത്തി കടന്ന് ഭീകരക്യാമ്പുകൾ തകർക്കാൻ [&Read More

India

ഒരു മോദി മാത്രമേയുള്ളൂ, ഹനുമാനെ പോലെ ഞാന്‍ അദ്ദേഹത്തെ സേവിക്കുന്നു-എസ് ജയശങ്കര്‍

പൂനെ: ഇന്ത്യയുടെ വിദേശനയങ്ങള്‍ നടപ്പാക്കാന്‍ ഒരു ജയശങ്കര്‍ മതിയോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തന്നെയും രാമായണത്തിലെ കഥാപാത്രങ്ങളോട് ഉപമിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ഇവിടെ ഒരു മോദി മാത്രമേയുള്ളൂ, ഹനുമാനെ പോലെ താന്‍ അദ്ദേഹത്തെ സേവിക്കുകയാണെന്നായിരുന്നു ജയശങ്കറിന്റെ മറുപടി. പൂനെ പുസ്തക മേളയില്‍ നടന്ന സംവാദത്തിനിടെ സദസ്സില്‍ നിന്നുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘താങ്കളുടെ ചോദ്യം തെറ്റാണ്. നമുക്ക് ഒരു മോദിയുണ്ട് എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്. കാരണം, ആത്യന്തികമായി ശ്രീഹനുമാന്‍ സേവിക്കുകയാണ് ചെയ്യുന്നത്,’ ജയശങ്കര്‍ [&Read More