‘ഗംഭീറിനെ പുറത്താക്കൂ; ടീമിനെ രക്ഷിക്കൂ’; ഇന്ത്യയുടെ മോശം പ്രകടനത്തിനു പിന്നാലെ സോഷ്യല്‍ മീഡിയ
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൂന്നാം ദിവസം തകര്‍ന്നു തരിപ്പണമായതോടെ, പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ആദ്യ ഇന്നിങ്‌സില്‍ സന്ദര്‍ശകര്‍ ഉയര്‍ത്തിയ 489 റണ്‍സ് എന്ന കൂറ്റന്‍ ടോട്ടലിനു പിന്നാലെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 201 റണ്‍സിന് ആള്‍ഔട്ടായിരുന്നു. ആദ്യ ടെസ്റ്റിലെ ദയനീയമായ തോല്‍വിക്കു പിന്നാലെയാണ് രണ്ടാം ടെസ്റ്റിലും തോല്‍വി മുന്നില്‍ കാണുന്നത്. 549 എന്ന വിജയലക്ഷ്യം മുന്നില്‍ കണ്ട് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ടീമിന് 27 റണ്‍സിനിടെ രണ്ടു [&Read More