മലപ്പുറം: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് പ്രസിഡന്റായി പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറൽ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി.പി ഉമ്മർ മുസ്ലിയാർ കൊയ്യോട്, ഡോ. എൻ.എ.എം അബ്ദുൽഖാദിർ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാർ, കെ. ഉമർ [&Read More
Tags :Samastha leaders
1948ൽ പെൺപള്ളിക്കൂടം തുറന്ന ‘മുസ്‍ലിയാര്‍’; ഓത്തുപള്ളികളെ ക്ലാസ് മുറികളാക്കിയ വിപ്ലവം-പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി
കേരളീയ മുസ്ലിം നവോത്ഥാന ചരിത്രത്തിലെ സുവർണ അധ്യായമാണ് കെ.പി.എ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ എന്ന പറവണ്ണ ഉസ്താദ്. പരമ്പരാഗതമായ മതപഠന രീതികളിൽ മാത്രം ഒതുങ്ങിനിന്ന ഒരു സമുദായത്തെ, ആധുനിക വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ ദീർഘദർശിയായ പണ്ഡിതനായിരുന്നു അദ്ദേഹം. ഓത്തുപള്ളികളിൽനിന്ന് മദ്രസകളിലേക്കുള്ള മാറ്റത്തിനും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, അച്ചടി മാധ്യമങ്ങളിലൂടെയുള്ള ആശയപ്രചരണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. ബാല്യവും വേറിട്ട വഴികളും 1898Read More
ഗണപത് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ‘മൗലവി സാര്‍’; സമസ്ത ജനറല്‍ സെക്രട്ടറി-പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍, ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ അധികമാരും ഓര്‍ക്കാതെ പോകുന്ന ഒരു പേരുണ്ട്; പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി. ഒരു മതസംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി എന്നതിലുപരി, കോഴിക്കോടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച മികച്ചൊരു അധ്യാപകനും ഭാഷാസ്‌നേഹിയും കൂടിയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിലെ വെളിച്ചം മതപണ്ഡിതന്മാര്‍ പള്ളികളിലെ ദര്‍സുകളില്‍ മാത്രം ഒതുങ്ങിനിന്ന ഒരു കാലഘട്ടത്തില്‍, പൊതുവിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെട്ടു എന്നതാണ് മുഹമ്മദ് [&Read More
ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച ‘The Most Dangerous Mappila’; 1921ന്റെ കനലുകളില്‍ സമാധാനം
കേരളീയ മുസ്ലിം നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല അധ്യായമാണ് പാങ്ങില്‍ എ.പി അഹ്മദ് കുട്ടി മുസ്‍ലിയാര്‍. പാണ്ഡിത്യത്തിന്റെ ഗരിമ കൊണ്ടും സംഘാടകശേഷിയുടെ മികവു കൊണ്ടും ഒരു കാലഘട്ടത്തെ മുന്നില്‍നിന്ന് നയിച്ച അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹാപ്രസ്ഥാനത്തിന്റെ പ്രധാന ശില്പികളില്‍ ഒരാളായിരുന്നു. സ്വാതന്ത്ര്യ സമര പോരാളിയായും ഗ്രന്ഥകര്‍ത്താവായും സമുദായ പരിഷ്‌കര്‍ത്താവായും തിളങ്ങിനിന്ന ആ ജീവിതം ചരിത്രത്തിലെ അപൂര്‍വ ഏടാണ്. ജനനവും പഠനവും ഇസ്ലാമിക പ്രബോധനത്തിനായി കേരളത്തിലെത്തിയ പ്രമുഖനായ ഹബീബ് ബ്‌നു മാലിക്(റ)വിന്റെ പരമ്പരയില്‍പ്പെട്ട ‘മുല്ലവി’ കുടുംബത്തിലാണ് [&Read More
കാസർകോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ 8.40ന് ചൊങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലാണ് അന്ത്യം. കാസർകോട് ചെങ്കള നാലാംമൈല്‍ മിദാദ് നഗര്‍ പാണര്‍കുളം സ്വദേശിയാണ്. പൈവളിക ജാമിഅ അന്‍സാരിയ്യ, പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പലും, പൊസോട്ട് മമ്പഉല്‍ ഉലൂം ദര്‍സ് മുദരിസുമായിരുന്നു. പൈവളിക ദര്‍സ്, പുത്തൂര്‍ ജുമാമസ്ജിദ്, ഉറുമി, ആലംപാടി ദര്‍സ്, മേല്‍പറമ്പ് ദര്‍സ് എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കു [&Read More