27/01/2026

Tags :Samastha Mushavara

Gulf

ഇമാറാത്തില്‍ ചരിത്രസംഗമം; സമസ്ത നൂറാം വാര്‍ഷിക പ്രചാരണത്തിന് ദുബൈയില്‍ പ്രൗഢോജ്ജ്വല തുടക്കം

ദുബൈ: ‘ആദര്‍ശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ പ്രമേയത്തില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക പ്രചാരണങ്ങള്‍ക്ക് പ്രൗഢഗംഭീര തുടക്കം. ദുബൈയിലെ ഊദ്‌മേത്ത അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലാണ് ചരിത്രസംഗമത്തിനു വേദിയായത്. വിവിധ യുഎഇ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും ഒഴുകിയെത്തിയ മഹാസംഗമം, കേരളീയ മുസ്ലിം മുഖ്യധാരയുടെ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം ലോകത്തിന് മുന്നില്‍ വിളിച്ചോതുന്നതായി. സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അന്താരാഷ്ട്ര പ്രചാരണോദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്തയാണ് കേരളത്തില്‍ കലര്‍പ്പില്ലാത്ത പരിശുദ്ധ മതത്തെ [&Read More

Kerala

സമസ്ത കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ അന്തരിച്ചു

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി അന്തരിച്ചു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ 8.40ന് ചൊങ്കള ഇ.കെ നായനാര്‍ ആശുപത്രിയിലാണ് അന്ത്യം. കാസർകോട് ചെങ്കള നാലാംമൈല്‍ മിദാദ് നഗര്‍ പാണര്‍കുളം സ്വദേശിയാണ്. പൈവളിക ജാമിഅ അന്‍സാരിയ്യ, പയ്യക്കി ഉസ്താദ് ഇസ്‌ലാമിക് അക്കാദമി പ്രിന്‍സിപ്പലും, പൊസോട്ട് മമ്പഉല്‍ ഉലൂം ദര്‍സ് മുദരിസുമായിരുന്നു. പൈവളിക ദര്‍സ്, പുത്തൂര്‍ ജുമാമസ്ജിദ്, ഉറുമി, ആലംപാടി ദര്‍സ്, മേല്‍പറമ്പ് ദര്‍സ് എന്നിവിടങ്ങളിലെ പഠനങ്ങള്‍ക്കു [&Read More